Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Spill On Service

Thrissur

സ​ർ​വീ​സ് റോ​ഡി​ൽ ഓ​യി​ൽ ഒ​ഴി​ച്ച സം​ഭ​വം; തെ​ന്നി​വീ​ണ ഏ​ഴുപേ​ർ​ക്കു പ​രി​ക്ക്

കൊ​ടു​ങ്ങ​ല്ലൂ​ർ: ച​ന്ത​പ്പു​ര - കോ​ട്ട​പ്പു​റം ബൈ​പാ​സി​ലെ പ​ടാ​കു​ളം ജം​ഗ്ഷ​ൻ സ​ർ​വീ​സ് റോ​ഡി​ൽ ഇ​രുച​ക്ര വാ​ഹ​ന​ങ്ങ​ൾ തെ​ന്നി വീ​ണ് വ​നി​ത പൊ​ലീ​സ് ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​ത പൊ​ലീ​സാ​യ ര​ജി​നി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

എ​റി​യാ​ട് മ​ഞ്ഞ​ന​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ബൈ​ക്ക് യാ​ത്രി​ക​ന് ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ര​ജ​നി പ​റ​വൂ​രി​ൽ നി​ന്നും ജോ​ലി​ക്കാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​രുച​ക്ര വാ​ഹ​ന​ത്തി​ൻ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മ​റ്റു​ള്ള​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യി​രു​ന്നു.

റോ​ഡ് നി​ർ​മാ​ണ ക​രാ​ർ ക​മ്പ​നി​യാ​യ ശി​വാ​ല​യ​യു​ടെ ജീ​വ​ന​ക്കാ​ർ ടാ​ർ ചെ​യ്യു​ന്ന​തി​ന് മു​മ്പാ​യി ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം റോ​ഡി​ൽ ഓ​യി​ൽ ഒ​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ടം.​ഓ​യി​ൽ ഒ​ഴി​ച്ച​തി​നി​ട​യി​ൽ മ​ഴ വ​ന്ന​തോ​ടെ ടാ​ർ ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് തെ​ന്നി​വീ​ഴാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബൈ​പാ​സി​ലെ കി​ഴ​ക്ക് സ​ർ​വീ​സ് റോ​ഡ് അ​ട​ച്ചു. അ​പ​ക​ട​സാ​ധ്യ​ത അ​റി​യാ​തെ ഇ​തു​വ​ഴി വ​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ഹ​ണി​പീ​താം​ബ​ര​ൻ ക​രാ​ർ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചുവ​രു​ത്തി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ സ​ഹാ​യ​വും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​എ​സ്.​ സ​ജീ​വ​നും ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up